ലണ്ടൻ ∙ ഒമിക്രോൺ കോവിഡ് വകഭേദം മൂലം ബ്രിട്ടനിൽ ഒരാൾ മരിച്ചതായി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ സ്ഥിരീകരിച്ചു. തീവ്ര വ്യാപനശേഷിയുളള ഒമിക്രോൺ മൂലം ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ മരണമാണിത്. ലണ്ടനിലെ വ്യാപനത്തിലെ 40% ഒമിക്രോൺ മൂലമാണ്. ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് മാരകമല്ലെങ്കിലും അലംഭാവം പാടില്ലെന്നു പ്രധാനമന്ത്രി ഓർമിപ്പിച്ചു. നവംബർ 27നാണ് യുകെയിൽ ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ചത്. നിലവിൽ 10 പേർ ചികിത്സയിലുണ്ട്.
