ജെൻഡർ ആൻഡ് സെക്ഷ്വാലിറ്റി എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്കും ആശാ പ്രവർത്തകർക്കും ദ്വിദിന ശിൽപശാല സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി ഡി എം ഒ ഡോ.സതീഷ് കെ എൻ നിർവഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.രാഹുൽ യു ആർ അധ്യക്ഷത വഹിച്ചു. എൽ ജി ബി ടി ക്യു എ പ്ലസ് എന്ന ജെൻഡറുകളിൽ പെടുന്നവരുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏറ്റെടുക്കുക, അവർ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.
