കടയ്ക്കൽ : കുമ്മിൾ തുളസിമുക്ക് എന്ന സ്ഥലത്ത് അനീസ് മൻസിലിൽ ഷാഹുൽ ഹമീദ് മകൻ അനീസിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ മൂന്നാം പ്രതിയായ കടയ്ക്കൽ ഇടത്തറ, വരയറ എന്ന സ്ഥലത്ത് അഖിലാ ഭവനിൽ അശോക് കുമാർ മകൻ അഭീഷ് എന്ന് വിളിക്കുന്ന അഭിലാഷ്(33) ആണ് ഇന്ന് കടയ്ക്കൽ പോലീസ് പിടിയിലായത്.
കേസ്സിലെ ഒന്നും രണ്ടും പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇനി ഒരാൾ കൂടി അറസ്റ്റിലാകാനുണ്ട്. കഴിഞ്ഞ സെപ്റ്റംബർ 26-ാം തീയതിയായിരുന്നു കേസ്സിനാസ്പദമായ സംഭവം. കേസ്സിലെ ഒന്നാം പ്രതിയുടെ JCB പോലീസിനെ കൊണ്ട് പിടിപ്പിച്ചത് അനീസ് ആണന്നുള്ള തെറ്റിധാരണ മൂലമുണ്ടായ വിരോധത്താലാണ് പ്രതികൾ സംഘം ചേർന്ന് അനീസിനെ ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അനീസ് ചികിൽസയിലായിരുന്നു. സംഭവത്തിനു ശേഷം അഭിലാഷ് ഒളിവിൽ പോവുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
