2022-ലെ മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷൻ പുതുക്കലിന് (റിന്യൂവൽ) അപേക്ഷിക്കാം. ഡിസംബർ 20 നകം ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. 2021ൽ അക്രഡിറ്റേഷൻ ലഭിച്ചവരാണ് (ഓൺലൈനായി രജിസ്റ്റർ ചെയ്ത് കാർഡ് ലഭിച്ചവർ) അക്രഡിറ്റേഷൻ പുതുക്കാൻ അപേക്ഷിക്കേണ്ടത്. www.prd.kerala.gov.in ലോഗിൻ ചെയ്ത് അപേക്ഷകൾ സമർപ്പിക്കാം.
നേരത്തെ ഓൺലൈനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഇത്തവണ പ്രൊഫൈലിൽ (ഫോട്ടോ, ഒപ്പ്, തസ്തിക, ജില്ല, വിലാസം തുടങ്ങിയ) ആവശ്യമായ തിരുത്തലുകൾ വരുത്താവുന്നതാണ്. റിപ്പോർട്ടർമാർ മീഡിയാ വിഭാഗത്തിലും എഡിറ്റോറിയൽ ജീവനക്കാർ ജേണലിസ്റ്റ് വിഭാഗത്തിലുമാണ് അപേക്ഷിക്കേണ്ടത്.
രേഖപ്പെടുത്തിയ വിവരങ്ങൾ അപേക്ഷകന് പരിശോധിക്കാൻ പ്രിവ്യൂ സൗകര്യം ലഭ്യമാണ്. ഓൺലൈൻ ആയി സബ്മിറ്റ് ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ട് മാധ്യമ മേധാവിയുടെ അംഗീകാരത്തോടെ വേണം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ 2021 ഡിസംബർ 20 നകം സമർപ്പിക്കേണ്ടത്. നിലവിൽ ഉള്ള കാർഡിന്റെ ഫോട്ടോ കോപ്പിയും അപേക്ഷയോടൊപ്പം സമർപ്പിക്കണം (റിപ്പോർട്ടിംഗ് ജീവനക്കാർ ബ്യൂറോ ചീഫിന്റെയും എഡിറ്റോറിയൽ/ഡസ്കിലുള്ളവർ ചീഫ് എഡിറ്റർ/ന്യൂസ് എഡിറ്ററുടെയും ഒപ്പും സീലുമാണ് പ്രിന്റൗട്ടിൽ രേഖപ്പെടുത്തേണ്ടത്). പുതുക്കിയ കാർഡുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിൽ നിന്ന് ഡിസംബർ അവസാനം വിതരണം ചെയ്യും