അഞ്ചൽ – ഇടമുളയ്ക്കൽ വില്ലേജിൽ പടിഞ്ഞാറ്റിൻകര എന്ന സ്ഥലത്ത് മൂർത്തി കാവിന് സമീപം പണയിൽ വീട്ടിൽ ശശിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ അഞ്ചൽ പടിഞ്ഞാറ്റിൻകര എന്ന സ്ഥലത്ത് മഞ്ജു സദനത്തിൽ ഗോപിനാഥൻ മകൻ മനോജിനെ (40) ഇന്നുച്ചയ്ക്ക് (10.12.2021) രണ്ടു മണിയോടുകൂടി അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വെളുപ്പിന് (10.12.2021) ഒരു മണിയോടുകൂടി മദ്യപിച്ചെത്തിയ പ്രതി കയ്യിൽ ഒരു കൊടുവാളുമായി ചീത്ത വിളിച്ചു കൊണ്ട് ശശിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. വീട്ടിൽ ശശിയുടെ ഭാര്യ രമണിയും മകൻ അനീഷും, ഭാര്യയും ആണ് താമസിക്കുന്നത്. മനോജിനെ തടയാൻ ശ്രമിക്കുന്നതിനിടയിൽ അനീഷിനെ വലതുകൈ ചൂണ്ടുവിരലിന് പരിക്കേൽക്കുകയും ചെയ്തു. പ്രതി മദ്യപിച്ച് ചീത്തവിളിക്കുന്നത് വിലക്കിയതിൽ ഉണ്ടായ വിരോധമാണ് ആക്രമണത്തിന് കാരണമായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
