കൊട്ടാരക്കര : ഡിസംബർ 31, ജനുവരി 1, 2 തീയതികളിൽ കൊട്ടാരക്കരയിൽ നടക്കുന്ന സി പി ഐ എം കൊല്ലം ജില്ലാ സമ്മേളനം കൊഴുപ്പിക്കാൻ മഹിളകളും രംഗത്ത് ഇറങ്ങി. ജനാധിപത്യ മഹിളാ അസോസിയേഷൻ കൊട്ടാരക്കര , നെടുവത്തർ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് വനിതകൾ സ്വന്തം നിലയിൽ പ്രചാരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. മഹിളാ അസോസിയേഷൻ സമ്മേളനത്തിന് അഭിവാദ്യം അർപ്പിച്ച് കൊണ്ട് ബോർഡുകൾ , ബാനറുകൾ തുടങ്ങിയവ മണ്ഡലത്തിലെ എല്ലാ വില്ലേജുകളിലും സ്ഥാപിച്ചു. തനതായ രീതിയിൽ ചുവരെഴുത്തുകളും നടക്കുന്നു. കഴിഞ്ഞ ദിവസം കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക് മുന്നിൽ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി അയിഷാ പോറ്റി, കൊട്ടാരക്കര ഏരിയാ പ്രസിഡന്റ് സുഷമ , സെക്രട്ടറി ബിന്ദു പ്രകാശ് , നഗരസഭ വൈസ് ചെയർപേഴ്സൻ അനിതാ ഗോപകുമാർ , കൗൺസിലർ ഷീല , രമ്യ എന്നിവരുടെ നേതൃത്വത്തിലാണ് ചുവരെഴുതിയത്.
