കൊട്ടാരക്കര: മേലില വില്ലേജിൽ ചെങ്ങമനാട് ആശ്രമ നഗറിലുള്ള കല്ലൂർകാവ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിനു നടപന്തലിലും വച്ചിരുന്ന കാണിക്ക വഞ്ചി കുത്തിത്തുറന്ന് ഉദ്ദേശം 20 ,000 /- രൂപയോളം അപഹരിച്ച കൊട്ടാരക്കര കിഴക്കേക്കര തോട്ടവിള വീട്ടിൽ അബ്ദുൽ സാഹിബ് മകൻ 63 വയസുള്ള താജുദീൻ എന്നയാളെ കൊട്ടാരക്കര പോലീസ് അറസ്റ്റു ചെയ്തു. മോഷണം നടന്നു മണിക്കൂറുകൾക്കകം പ്രതിയെ കൊട്ടാരക്കര SHO ജോസഫ് ലിയോൺ നേതൃത്വത്തിൽ എസ് ഐ വിദ്യാധിരാജ , കണ്ട്രോൾ റൂം എസ് ഐ ആശിർ കോഹൂർ , സി പി ഓ മാരായ വിജീഷ്, രതി ദേവൻ എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റു ചെയ്തത്.
