മണ്ണിന്റെ പ്രത്യേകത തിരിച്ചറിഞ്ഞുള്ള ശാസ്ത്രീയമായ കൃഷിരീതിയിൽ കർഷകർ ശ്രദ്ധ ചെലുത്തണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. മണ്ണ് പര്യവേഷണ, സംരക്ഷണവകുപ്പ് സംഘടിപ്പിച്ച ലോക മണ്ണ് ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മണ്ണിൽ ശ്രദ്ധിക്കണ്ട വിഷയങ്ങളെക്കുറിച്ച് കൃഷിക്കാരെ ബോധവത്കരിക്കുന്നതിൽ ഉദ്യോഗസ്ഥര്‍ വേണ്ടത്ര ശ്രദ്ധ നൽകണമെന്നും മന്ത്രി പറഞ്ഞു. മണ്ണിൽ എന്താണവശ്യം എന്നറിഞ്ഞ് പരിചരിക്കണമെന്നും ഇത്തരത്തിലുള്ള പരിചരണം വഴിയാണ് ഇസ്രയേല്‍ കൃഷിയില്‍ മികച്ച നേട്ടം കൊയ്തതെന്നും മന്ത്രി പറഞ്ഞു. കുറച്ചു വെള്ളം ഉപയോഗിച്ച് എങ്ങനെ മണ്ണിനെ പരിപാലിക്കാമെന്നത് പഠനവിധേയമാക്കണമെന്നും മന്ത്രി പറഞ്ഞു.
