സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് മേഖലാ കാര്യാലയം തൃശൂരിലെ ഓഫീസിലേക്ക് തൂത, കേച്ചേരി, കണ്ണാടി നദീതട പ്ലാനുകള്‍, എക്കോറിസ്റ്റോറേഷന്‍ പ്രോജക്ടിലേക്ക് ഡ്രാഫ്റ്റ്സ്മാന്‍, ജി.ഐ.എസ്. ടെക്നീഷ്യന് തസ്തികകളില്‍ നിയമനം നടത്തുന്നു.ഡ്രാഫ്റ്റ്സ്മാന്‍ തസ്തികയ്ക്ക് ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (എന്‍.ടി.സി)/ കെ.ജി.സി.ഇ (സിവില്‍)/ ഡിപ്ലോമ സിവില്‍ എഞ്ചിനീയറിംഗ്/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആണ് യോഗ്യത. ജി.ഐ.എസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം.നീര്‍ത്തട മാസ്റ്റര്‍പ്ലാന്‍, നദീതട പ്ലാന്‍ എന്നിവ രൂപീകരിച്ചുളള മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. കൂടാതെ ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയര്‍ ക്യു.ജി.ഐ.എസ് ഉപയോഗിച്ച് ജിയോ സ്പേഷ്യല്‍ ഡാറ്റ നിര്‍മ്മാണവും വിശകലനവും ചെയ്യാനുളള പ്രാവീണ്യവും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അഭിലഷണീയം.ജി.ഐ.എസ്. ടെക്നീഷ്യന് തസ്തികയ്ക്ക് ജി.ഐ.എസ് (ജിയോ ഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) സര്‍ട്ടിഫിക്കറ്റ്/കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്‍ഡ് നെറ്റ് വര്‍ക്കിംഗ് സര്‍ട്ടിഫിക്കറ്റ് യോഗ്യത ഉണ്ടാകണം. ക്യു.ജി.ഐ.എസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഭൂപട നിര്‍മ്മാണത്തില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.
