ജോഹന്നാസ്ബർഗ്: കോവിഡ് വന്നവരില്‍ വീണ്ടും രോഗം വരാനുള്ള സാധ്യത ഡെല്‍റ്റ, ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ വകഭേദത്തിന് മൂന്നു മടങ്ങ് കൂടുതലെന്ന് പഠനം. ദക്ഷിണാഫ്രിക്കയിലെ വിദഗ്ധരാണ് ഇക്കാര്യം കണ്ടെത്തിയത് .
ആരോഗ്യസംവിധാനം ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അവര്‍ ഈ നിഗമനത്തില്‍ എത്തിയത്. ഒരു മെഡിക്കല്‍ പ്രീപ്രിന്റ് സെര്‍വറില്‍ പ്രത്യക്ഷപ്പെട്ട ഈ പഠന റിപ്പോര്‍ട്ട് ഇതുവരെ വിശദ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല.