കൊട്ടാരക്കര: വെണ്ടാർപബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സൗജന്യ ആയൂർവ്വേദ മെഡിക്കൽ ക്യാമ്പും കോവി ഡാനന്തര ചികിൽസയെ സംബന്ധിച്ച ബോധവൽക്കരണ ക്ലാസും ഞായറാഴ്ച നടക്കും. വെണ്ടാർ ശ്രീവിദ്യാധിരാജ ഹയർ സെക്കൻ്ററി സ്കൂൾ, അരീക്കൽ ആയൂർവ്വേദ ആശുപത്രി, പ്രീഷ്യസ് ഡ്രോപ്സ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ഡോ :എ.ആർ. സ്മിത്കുമാർ ക്യാമ്പിന് നേതൃത്വം നൽകും. രക്തസമ്മർദ്ദം, പ്രമേഹം, ഹീമോഗ്ലോബിൻ എന്നിവയുടെ സൗജന്യ പരിശോധനയും ഉണ്ടായിരിക്കും. ക്യാമ്പിൻ്റെ ഉദ്ഘാടനം രാവിലെ 9 ന് വെട്ടിക്കവല ബ്ലോക്കു പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഹർഷകുമാർ നിർവ്വഹിക്കും
