പരസ്പര സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും വലിയ സന്ദേശമാണ് ഗുരുദേവൻ നമുക്ക് നൽകിയിരിക്കുന്നതെന്നും ഏതു സ്ഥാനത്തായിരുന്നാലും ഗുരുദേവന്റെ ആശയങ്ങളും വാക്കുകളും പിൻപറ്റുന്നതും ഓർക്കുന്നതും നല്ലതാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി
പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. ചെമ്പഴന്തി ഗുരുകുലം അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിനോടനുബന്ധിച്ചുള്ള ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
