സംസ്ഥാനത്തു ഫുട്്ബോളിന്റെ പ്രചാരണത്തിനു പ്രഗത്ഭരായ മുൻകാല കായികതാരങ്ങളെ അംബാസിഡർമാരാക്കുമെന്നു കായിക മന്ത്രി വി. അബ്ദുറഹിമാൻ. ഓൾ ഇന്ത്യാ ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ചു ഫുട്ബോൾ മേഖലയിൽ നിരവധി നവീനപദ്ധതികൾ നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കായിക വികസനവുമായി ബന്ധപ്പെട്ടു പ്രമുഖ ഫുട്ബോൾ താരങ്ങളുമായും പരിശീലകരുമായും നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
