വള്ളിക്കുന്ന് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലേക്കുമുള്ള കുടിവെള്ള പദ്ധതി വേഗത്തിലാക്കാനും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി മണ്ഡലം തല വിദഗ്ധ സമിതി രൂപീകരിച്ചു. കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍, കേരള വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ തിരൂരങ്ങാടി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പരപ്പനങ്ങാടി സബ് ഡിവിഷന്) എന്നിവരാണ് സമിതിയിലുള്ളത്.
