പ്രതിപക്ഷ ബഹളത്തെത്തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളിലും ബഹളം. പാചക വാതക വില വർധന,പെട്രോളിയം വർധന തുടങ്ങിയ കാര്യങ്ങള്‍ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ലോക്സഭയില്‍ ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ അനുമതി നല്‍കിയില്ല. ആഗോളവില വർധിച്ചത് മൂലമാണ് എൽ.പി.ജി. വില വർധിപ്പിക്കുന്നതെന്നു കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. 12 എം.പിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യസഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഉച്ചക്കു രണ്ടു മണി വരെ നിര്‍ത്തിവച്ചു.
