വനസംരക്ഷണത്തില്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് വലിയൊരു പങ്ക് വഹിക്കാനുണ്ടെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്. എം.എല്‍.എമാര്‍ മുന്‍കൈയെടുത്ത് ജനജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ജനപ്രതിനിധികളും വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനമേഖലകളോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അതത് തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ ജനജാഗ്രതാ സമിതികള്‍ രൂപീകരിച്ച്, അവയെ വെടിവെച്ചുകൊല്ലുന്നതിന് പ്രദേശത്ത് തോക്ക് ലൈസന്‍സുള്ളവരുടെ പാനല്‍ തയാറാക്കണം. ഈ വിവരം റേഞ്ച് ഫോറസ്റ്റ് ഓഫീറെ അറിയിക്കണം. വന്യജീവി ആക്രമണങ്ങളുടെ ശല്യം ഒഴിവാക്കുന്നതിനായി വനാതിര്‍ത്തികളില്‍ നിര്‍മിക്കുന്ന സോളാര്‍ ഫെന്‍സിങ്ങിന്റെയും കിടങ്ങുകളുടെയും സംരക്ഷണവും പരിപാലനവും തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാണെന്നും ഇതിനായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉപയോഗിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
