തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ‘പഠ്ന ലിഖ്ന അഭിയാന്’ നടത്തിപ്പിനായി ജില്ലയില്‍ സംഘാടകസമിതി രൂപീകരിച്ചു. ജില്ലയിലെ മന്ത്രിമാര്‍, മേയര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍മാര്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വിദ്യാഭ്യാസ സ്റ്റാര്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എന്നിവര്‍ വൈസ് ചെയര്മാന്മാരായും വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാമൂഹ്യ സാക്ഷരതാപ്രവര്‍ത്തകര്‍ എന്നിവര്‍ അംഗങ്ങളായുമാണ് പഠ്ന ലിഖ്ന അഭിയാന് പദ്ധതിയുടെ ജില്ലാതല സംഘാടകസമിതി രൂപികരിച്ചത്. ജില്ലാ കളക്ടറാണ് പദ്ധതിയുടെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍.
