കൊട്ടാരക്കര : എംസി റോഡിൽ കഴിഞ്ഞ ദിവസം(28.11.2021) പനവേലി മഞ്ചാടികോണം എന്ന സ്ഥലത്ത് വെച്ച് ഡ്രൈവർ മദ്യപിച്ച് അമിതവേഗതയിൽ ഓടിച്ചു വന്ന കാർ എതിരെ വന്ന സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു. സ്കൂട്ടർ ഓടിച്ച വെട്ടിക്കവല മടത്തറ അബു നിവാസിൽ അശോകൻ മകൻ അനന്തു അശോകൻ(25) റോഡിൽ തലയിടിച്ചു വീണു ഗുരുതരമായി പരിക്കേറ്റു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു. ഈ സംഭവത്തിൽ കൊട്ടാരക്കര പോലീസ് കേസെടുത്ത് അന്വേഷിച്ചതിൽ മദ്യപിച്ച് വാഹനം ഓടിച്ചു വന്ന പത്തനംതിട്ട ജില്ലയിൽ അടൂർ ആനന്ദപ്പള്ളി വലിയവിളയിൽ ജോളി ഭവനിൽ ജോജി മാത്യു ജോർജിനെ (47) അറസ്റ്റ് ചെയ്തു.
