തിരുവനന്തപുരം : ചരക്ക് സേവന നികുതി വകുപ്പ് ആംനസ്റ്റി പദ്ധതി 2021 ലേക്ക് ഓപ്ഷന് സമര്‍പ്പിക്കുവാനുള്ള സമയപരിധി നവംബര്‍ 30 ന് അവസാനിക്കും.
ചരക്ക് സേവന നികുതി നിയമം നിലവില്‍ വരുന്നതിനു മുന്‍പുണ്ടായിരുന്ന നികുതി നിയമങ്ങളായ കേരള മൂല്യവര്‍ദ്ധിത നികുതി, കേന്ദ്ര വില്പന നികുതി, കാര്‍ഷികാദായ നികുതി, പൊതു വില്പന നികുതി, ആഡംബര നികുതി, സര്‍ചാര്‍ജ് എന്നിവ പ്രകാരമുള്ള കുടിശ്ശികകള്‍ തീര്‍ക്കാനാണ് ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. പിഴയിലും പലിശയിലും 100 ശതമാനം ഇളവ് ലഭിക്കും. എന്നാല്‍ കേരള പൊതു വില്പന നികുതി നിയമപ്രകാരം 2005 നു ശേഷമുള്ള കുടിശ്ശികക്ക് പിഴ മാത്രമേ ഒഴിവാക്കിയിട്ടുള്ളു. കുടിശ്ശിക ഒരുമിച്ച് അടയ്ക്കുന്നവര്‍ക്ക് നികുതി കുടിശ്ശികയുടെ 40 ശതമാനവും തവണകളായി അടയ്ക്കുന്നവര്‍ക്ക് 30 ശതമാനവും ഇളവ് ലഭിക്കും. കോടതികളില്‍ വകുപ്പുതല അപ്പീല്‍ നല്‍കിയിട്ടുള്ള കേസുകള്‍ക്കും ആംനസ്റ്റി ബാധകമാണ്.
