അന്തിക്കാട് കെ ജി എം എൽ പി സ്കൂളിലെ 1985-88 കാലഘട്ടത്തിലെ ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ പഠിച്ച വിദ്യാർത്ഥികളുടെ കൂട്ടായമ സ്കൂളിന് ഫർണീച്ചറുകൾ നൽകി. എല്ലാ ക്ലാസുകളിലേക്കുമുള്ള സ്റ്റീൽ ബെഞ്ചുകളാണ് നൽകിയത്. ഇതോടൊപ്പം വിവിധ മേഖലകളിൽ അവാർഡ് നേടിയവരെയും ആദരിച്ചു.സ്കൂളിലെ പൂർവ്വവിദ്യാർത്ഥി കൂടിയായ റവന്യൂമന്ത്രി കെ രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ ഇത്തരം കൂട്ടായ്മകൾ ഭാവി തലമുറയ്ക്കും സമൂഹത്തിനും ഒട്ടേറെ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
