കൊട്ടാരക്കര : ഭാര്യയെ കഠിന ദേഹോപദ്രവം ചെയ്ത കേസിലെ പ്രതിയായ കൊട്ടാരക്കര തൃക്കണമംഗൽ ഗ്രേസ് ഭവനിൽ ബിജു(47) പരപുരുഷ ബന്ധം ആരോപിച്ചു മദ്യപിച്ചു വന്നു ഭാര്യയുടെ കഴുത്തിന് കുത്തിപ്പിടിച്ചു ഭിത്തിയിൽ തല പിടിച്ചിടിച്ചും അടിവയറ്റിൽ ചവിട്ടിയും മുട്ടുകൊണ്ടു തൊഴിച്ചും കഠിന ദേഹോപദ്രവം ഏല്പിച്ച കേസിലെ പ്രതിയെ കൊട്ടാരക്കര പോലീസ് അറസ്റ്റു ചെയ്തു. പരാതിക്കാരിയെ പ്രതി 2017 ൽ മതാചാരപ്രകാരം വിവാഹം കഴിച്ചു ഒരുമിച്ചു കഴിയുകയായിരുന്നു .
