ഏരൂർ : ആയിരനല്ലൂർ വില്ലേജിൽ മണലിൽ മുറിയിൽ കല്യാണിമുക്ക് എന്ന സ്ഥലത്തു ജോജു ഭവനിൽ ജോജു വിൽസ(32)നെ പ്രതിയായ അഞ്ചൽ വില്ലേജിൽ താടിക്കാട് മുറിയിൽ പൊങ്ങുമുകൾ എന്ന സ്ഥലത്തു ഷാജി മൻസിലിൽ ഷിനാസ്(18) കല്യാണി മുക്കിനു സമീപം കത്തോലിക്കാ പള്ളി റോഡിലൂടെ വീട്ടിലേക്കു പോകുകയായിരുന്ന പരാതിക്കാരനെ പ്രതിയുടെ കൈയിൽ കരുതിയിരുന്ന കമ്പി വടി കൊണ്ട് തലയ്ക്കും മറ്റും അടിച്ചു ഗുരുതര പരിക്കുകൾ ഏൽപ്പിച്ചും കൂടെയുണ്ടായിരുന്ന രണ്ടാം പ്രതി തെളിവ് നശിപ്പിക്കുന്നതിലേക്കായി വീട്ടിൽ സ്ഥാപിച്ചിരുന്ന ക്യാമറ അടിച്ചു പൊട്ടിച്ചും കൂടെയുണ്ടായിരുന്ന കണ്ടാലറിയാവുന്ന മറ്റു രണ്ടുപേർ സംഭവസ്ഥലത്തുനിന്നും ഓടി പോയിട്ടുള്ളതുമാണ്. കേസിലെ ഒന്നാം പ്രതിയായ ഷിനാസിനെ ഏരൂർ പോലീസ് അറസ്റ് ചെയ്തു. ഷിനാസും കൂട്ടാളികളും കഞ്ചാവ് വിൽപ്പന നടത്തുന്നത് പരാതിക്കാരൻ പോലീസിൽ പറഞ്ഞതാണ് വിരോധ കാരണം.
