ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ ‘ഒമൈക്രോൺ ‘കോവിഡ് വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ഇന്ത്യ. അന്താരാഷ്ട്ര വിമാന സർവിസുകൾ പുനരാരംഭിക്കാൻ രാജ്യം തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ കോറോണ വൈറസ് വകഭേദം റിപ്പോർട്ട് ചെയ്തത്. വിസ നിയന്ത്രണം ഇളവുചെയ്ത് അന്താരാഷ്ട്ര യാത്ര വീണ്ടും തുടങ്ങിയത് അടുത്തിടെയാണ്
