കാസര്‍കോട് ജില്ലാ പഞ്ചായത്ത് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് ജില്ലയിലെ വനിതകള്‍ക്ക് ബിരുദ പഠനത്തിന് അവസരമൊരുക്കുന്നു. 18 നും 50നും ഇടയില്‍ പ്രായമുള്ള പ്ലസ്ടു യോഗ്യതയുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അഗ്രികള്‍ച്ചര്‍,സോഷ്യല്‍ / കമ്മ്യൂണിറ്റി മൊബിലൈസര്‍, ഹോം കെയര്‍ / മാനേജ്മെന്റ്, ഫുഡ് പ്രോസസിംഗ്, കാറ്ററിംഗ്, കഫേ മാനേജ്മെന്റ്, സ്കില്‍ഡ് ലേബര്‍ മാനേജ്മെന്റ്, ഫാഷന്‍ ഡിസൈനിംഗ്, അക്കൗണ്ടിംഗ്, ഐ.ടി, ബുക്ക് കീപ്പിംഗ്, ഡിജിറ്റല്‍ ലിറ്ററസി എന്നീ ഫൗണ്ടേഷന് കോഴ്സോട് കൂടിയുള്ള ബിരുദമാണ് ലഭിക്കുക.
