കൊട്ടാരക്കര : വെട്ടിക്കവല ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് കൊണ്ടു വന്ന ആന വിരണ്ടോടി. നെടുമൺകാവ് മണികണ്ഠൻ എന്ന ആനയാണ് വിരണ്ടത്. വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. വിരണ്ട ആന എംസി റോഡിലൂടെ ഏറെ ദൂരം ഓടി. ആന വിരണ്ടതോടെ യാത്രക്കാർ പരിഭ്രാന്തരായി. മറ്റു നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ല.
