വയോജനങ്ങളുടെ സംരക്ഷണവും ക്ഷേമത്തിനുമാണ് കേന്ദ്ര സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുന്നതെന്ന് കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ വകുപ്പ് സഹമന്ത്രി എ.നാരായണ സ്വാമി പറഞ്ഞു. രാഷ്ട്രീയ വയോശ്രീ യോജന പദ്ധതിയില്‍ വയോജനങ്ങള്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര സാമുഹിക നീതിയും ശാക്തീകരണവും മന്ത്രാലയം, സംസ്ഥാന സാമൂഹികക്ഷേമ വകുപ്പ്, കേരള സാമൂഹിക സുരക്ഷാ മിഷന്, ജില്ലാ ഭരണകൂടം എന്നിവ കേന്ദ്ര പൊതുമേഖല സ്ഥാപനമായ അലിംകോയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
