കോലിഞ്ചി കൃഷിക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ കോലിഞ്ചി കർഷകർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കോലിഞ്ചി കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ച് കോന്നി എംഎൽഎ കെ.യു. ജെനിഷ് കുമാർ വിശദീകരിച്ചു.
