സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 11 ന് നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. എം.എ.സി.ടി (മോട്ടോര്‍ ആക്സിഡന്റ് ക്ളെയിംസ് ട്രൈബ്യൂണല്‍) കേസുകള്‍, സിവില്‍ കേസുകള്‍, ഡിവോഴ്സ് ഒഴികെയുള്ള കുടുംബ തര്‍ക്കങ്ങള്‍, കോമ്പൗണ്ടബിള്‍ ക്രിമിനല്‍ കേസുകള്‍, ജില്ലയിലെ വിവിധ കോടതികളില്‍ നിലവിലുള്ള കേസുകളും അദാലത്തില്‍ പരിഗണിക്കും. കോടതികളില്‍ എത്തുന്നതിനു മുന്‍പുള്ള തര്‍ക്കങ്ങളും അദാലത്തില്‍ പരിഗണിക്കും. കോടതികളില്‍ നിലവിലുള്ള കേസുകള്‍ അദാലത്തില്‍ തീര്‍പ്പാക്കുകയാണെങ്കില്‍ മുഴുവന്‍ കോടതി ഫീസും തിരികെ ലഭിക്കും. ഫോണ്‍: 9188524181
