കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടല്‍ ഭീഷണിയും നേരിടുന്ന പശ്ചിമഘട്ട മേഖലയിലെ എല്ലാ നീര്ച്ചാല് ശൃംഖലകളും ശുചിയാക്കി സുഗമമായ നീരൊഴുക്ക് വീണ്ടെടുത്ത് പുനരുജ്ജീവിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. ഹരിതകേരളം മിഷന് കര്‍മ്മസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഹരിതകേരളം മിഷന്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടേയും ഏജന്‍സികളുടേയും സഹകരണത്തോടെ സംഘടിപ്പിച്ചുവരുന്ന നീര്ച്ചാല് ശുചീകരണ യജ്ഞം ‘ഇനി ഞാനൊഴുകട്ടെ” കാമ്പയിന്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെയാണ് നീര്ച്ചാല് ശൃംഖലകള്‍ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.
