തിരുവനന്തപുരം: റേഷന്‍കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്തുന്നതിനും ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിനും ‘തെളിമ’ പദ്ധതിയുമായി ഭക്ഷ്യപൊതുവിതരണ വകുപ്പ്. റേഷന്‍കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ഡാറ്റാ എന്‍ട്രിയില്‍ ഉണ്ടായ തെറ്റുകള്‍ തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ പദ്ധതിയിലൂടെ സാധിക്കും. കാര്‍ഡ് അംഗങ്ങളുടെ പേര്, ഇനിഷ്യല്‍, മേല്‍വിലാസം, കാര്‍ഡ് ഉടമയുമായുള്ള ബന്ധം, അംഗങ്ങളുടെ തൊഴില്‍ തുടങ്ങിയ വിവരങ്ങളിലെ തെറ്റുകളും എല്‍.പി.ജി വിവരങ്ങളിലെ തെറ്റുകളും പദ്ധതിയിലൂടെ തിരുത്താം.
