കൊട്ടാരക്കര : ഇന്നു രാവിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക് മുന്നിലുള്ള എയ്ഡ് പോസ്റ്റിൽ ടിപ്പർ ലോറിയിടിച്ച് മരിച്ച പോലീസ് ഉദ്യോഗസ്ഥൻ ഗ്രേഡ് എസ്.ഐ സി. സി ജോൺസന്റെ ഭൗതിക ശരീരം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ നിന്നും നാളെ (20.11.21)രാവിലെ 07:00 മണിക്ക് കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് ഇളമ്പൽ മരങ്ങാട് കിരൺഹൗസിസിൽ പൊതുദർശനത്തിന് വെച്ചശേഷം ഉച്ചക്ക് 12:00 മണിക്ക് ഇളമ്പൽ മരങ്ങാട് മാർഗ്രിഗോറിയസ് ഓർത്തോഡക്സ് ചർച്ചിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ മൃതശരീരം സ०സ്ക്കരിക്കും
