തമിഴ്നാട്ടിൽ പത്താം തരം പ്രമോഷൻ ലഭിച്ച് കേരളത്തിൽ പ്ലസ് വൺ അലോട്മെന്റിൽ പങ്കെടുക്കാൻ കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് ആശ്വാസമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇവർക്ക് പ്ലസ് വൺ അലോട്മെന്റിൽ ഉൾപ്പെടാൻ അവസരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
