പൊതുമരാമത്ത് വകുപ്പ് പൂര്‍ണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നു. ഡിസംബര്‍ അവസാനത്തോടെ പൂര്‍ണമായും ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുവാന്‍ പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പി.ഡബ്ല്യു.ഡി. മിഷന് ടീം യോഗം തീരുമാനിച്ചു. സര്‍ക്കിള്‍ ഓഫീസുകളിലേയും ഡിവിഷന് ഓഫീസുകളിലേയും പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്കു നീങ്ങി. സബ് ഡിവിഷന് ഓഫീസുകളും സെക്ഷന്‍ ഓഫീസുകളും രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കും.
