സംസ്ഥാനത്തെ ഇ സഞ്ജീവനി, കാരുണ്യ ബനവലന്റ് ഫണ്ട് എന്നീ രണ്ട് സംരംഭങ്ങള്‍ക്ക് ഗവേര്ണസ് നൗവിന്റെ നാലാമത് ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന് അവാര്‍ഡ് ലഭിച്ചു. കോവിഡ് മാനേജ്മെന്റില്‍ ടെലിമെഡിസിന്‍ സേവനങ്ങള്‍ നൂതനമായി അവതരിപ്പിച്ചതിനും കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി കാസ്പ് പദ്ധതിയുടെ ഓണ്‍ലൈന്‍ പ്ലാറ്റഫോമായ ട്രാന്സാക്ഷന് മാനേജ്മന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചതിനുമാണ് അവാര്‍ഡ് ലഭിച്ചത്. നാലാമത് ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന് സമ്മിറ്റില്‍ വച്ച് അവാര്‍ഡ് സമ്മാനിച്ചു.
