മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലെത്തി. ഇതിനെതുടര്‍ന്ന് സ്പില്‍വെ ഷട്ടറുകള്‍ തുറന്നു. സ്പില്‍വെയിലെ രണ്ട് ഷട്ടറുകളാണ് തുറന്നത്. സെക്കന്റില്‍ 757 ഘനയടി വെള്ളം തുറന്നു വിടും. മൂന്നും നാലും ഷട്ടറുകളാണ് തുറന്നത്. ഇടുക്കി ഡാം പത്ത് മണിക്ക് തുറക്കും. പെരിയാര്‍ തീരത്തും ചെറുതോണിയിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് മഴ വീണ്ടും കനക്കുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
