കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ്(water level) ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം(Idukki dam) തുറന്നു. ചെറുതോണി ഡാമിന്റെ(Cheruthoni dam) ഒരു ഷട്ടര്‍ 40 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 40 ക്യുമക്സ് ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്.ചെറുതോണി, പെരിയാര്‍(periyar) നദീതീരങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. നിലവില്‍ 2,399 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. നിലവിലെ സാഹചര്യത്തില്‍ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലായ 2400.03 അടിയ്ക്ക് മുകളില്‍ എത്താന്‍ സാധ്യതയുണ്ട്. അധിക ജലം ക്രമീകരിക്കാനാണ് ഒരു ഷട്ടര്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടാന്‍ തീരുമാനിച്ചത്. രാവിലെ മുല്ലപ്പെരിയാറിന്റെ രണ്ട് ഷട്ടറുകളും തുറന്നിരുന്നു.
