കൊച്ചി ∙ മാസം 30 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്കു വൈദ്യുതി സൗജന്യമാക്കാനുള്ള സർക്കാർ തീരുമാനം നിലവിൽ വന്നു. റഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയതോടെയാണ് ഇതു നടപ്പാക്കി വൈദ്യുതി ബോർഡ് ഉത്തരവിറക്കിയത്. മാസം 20 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്കാണ് നേരത്തേ സൗജന്യം അനുവദിച്ചിരുന്നത്. അതേസമയം, കണക്ടഡ് ലോഡ് 500 വാട്സ് എന്ന പരിധിയിൽ മാറ്റമില്ല.
