കടയ്ക്കൽ: കടയ്ക്കൽ വില്ലേജിൽ പുതുക്കോണം എന്നസ്ഥലത്തു ബിന്ദു ഭവനിൽ ഗോപിനാഥൻ നായർ മകൻ വിനോദിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള വീട്ടുമുറ്റത്തു നിന്ന് 20 വര്ഷം പഴക്കമുള്ള ചന്ദനമരം മുറിച്ചു കടത്തികൊണ്ടുപോകാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയായ വിതുര വില്ലേജിൽ കല്ലാർ പി ഓയിൽ കല്ലറ എന്ന സ്ഥലത്ത് ദേവരാജ ഭവനിൽ തുളസി മകൻ ശിങ്കിടി വിജയൻ എന്ന് വിളിക്കുന്ന വിജയൻ(42) നെ കടയ്ക്കൽ പോലീസ് അറസ്റ്റു ചെയ്തു . 11 .11 .2021 പുലർച്ചെ 01 .30 മണിയോടുകൂടി പ്രതികൾ ചന്ദന മരം മുറിച്ചു താഴെയിട്ടപ്പോൾ ശബ്ദം കേട്ട് അവിടെ വാടകയ്ക്ക് താമസിക്കുന്ന വീട്ടുകാർ ഉണർന്നതിനാൽ പ്രതികൾ ഓടിപോകുകയും ചന്ദനമരം കടത്തികൊണ്ടുപോകാൻ സാധിച്ചിരുന്നില്ല. വീണ്ടും 13 .11 .2021 തീയതി ഇത് കടത്തികൊണ്ടുപോകാൻ വന്ന സമയമാണ് രണ്ടാം പ്രതിയായ തിങ്കൾ കരിക്കം വില്ലേജിൽ ചന്ദനക്കാവ് എന്ന സ്ഥലത്തു ചെറുകര മിച്ച ഭൂമിയിൽ ചരുവിള പുത്തൻ വീട്ടിൽ മണി മകൻ 42 വയസ്സുള്ള ഷുക്കൂർ എന്ന് വിളിക്കുന്ന സുരേഷിനെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് വിജയനെ കടയ്ക്കൽ പോലീസ് അറസ്റ്റു ചെയ്തത്.
