കുന്നിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. തിരുവനതപുരം ജില്ലയിൽ അരിയോട്ടുകോണം എന്ന സ്ഥലത്തു കോണത്തു വീട്ടിൽ മനു(37) ആണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഷെയർ ചാറ്റിലൂടെ സൗഹൃദം സ്ഥാപിച്ചു വിവാഹം കഴിച്ചു സംരക്ഷിച്ചുകൊള്ളാം എന്ന് വിശ്വസിപ്പിച്ചു അടുപ്പത്തിലായിരുന്ന മനു പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
