FCDP യുടെ നേതൃത്വത്തിലുള്ള ഡോൺ ബോസ്കോ യൂത്ത് ഫോറവും റോട്ടറി ക്ലബ് തങ്കശ്ശേരിയും സംയുക്തമായി ചേർന്ന് ശിശു ദിനത്തോടനുബന്ധിച്ച് നവംബർ 13ന് കുട്ടികളുടെ അവകാശ സംരക്ഷണ സൈക്കിൾ റാലി സംഘടിപ്പിച്ചു.ഡോൺബോസ്കോ യൂത്ത് ഫോറം അംഗങ്ങളായ 100ൽ പരം യുവജനങ്ങൾ റാലിയിൽ പങ്കാളികളായി.കൊച്ചുപിലാമൂടിൽ നിന്നാരംഭിച്ച് ചിന്നക്കട, വാടി തങ്കശ്ശേരി വഴി ബീച്ചിൽ സമാപിച്ച റാലി ഡെപ്യൂട്ടി മേയർ കൊല്ലം മധു ഫ്ലാഗ്ഗ് ഓഫ് ചെയ്തു. കുട്ടികൾക്ക് നേരെ വർധിച്ചു വരുന്ന അതിക്രമങ്ങൾ കണക്കിലെടുത്ത് കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് പൊതുജനത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചത്. റാലിക്കു ശേഷം നടന്ന പൊതുസമ്മേളനത്തിൽ ശിശു ക്ഷേമ സമിതി ചെയർപേഴ്സൺ ശ്രീ.കെ. പി സജിനാഥ് മുഖ്യാഥിതിയായി.ബാലാവകാശ കമ്മീഷൻ, ശിശു ക്ഷേമ സമിതി പോലുള്ള സർക്കാർ സംവിധാനങ്ങൾ കുട്ടികൾക്ക് നൽകുന്ന നിയമപരിരക്ഷയെക്കുറിച്ച് സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
എൻ. ടോമി (കൗൺസിലർ, പള്ളിത്തോട്ടം), ഫാ. ജോബി സെബാസ്റ്റ്യൻ (FCDP, ഡയറക്ടർ) ശ്രീമതി. ആഗ്നസ് ജോൺ (TMS പ്രസിഡന്റ്) റോട്ടറി ക്ലബ് തങ്കശ്ശേരി ഭാരവാഹികളായ വിപിൻ കുമാർ (പ്രസിഡന്റ് ) അമ്പിളി. എസ് (അസി. ഗവർണർ), ഫിലിപ്പ് ജോർജ് (സെക്രട്ടറി ) എന്നിവരും പൊതുസമ്മേളനത്തിൽ പങ്കെടുത്തു.