തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രാത്രികാല പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. അത്യാഹിത വിഭാഗം, ഒബ്സര്‍വേഷന്‍ റൂമുകള്‍, വാര്‍ഡുകള്‍, പുതിയ അത്യാഹിത വിഭാഗം എന്നിവിടങ്ങളിലായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. വ്യാഴാഴ്ച രാത്രി 10.30 ഓടെ ആശുപത്രിയില്‍ എത്തിയ മന്ത്രി ജീവനക്കാരുടെ കാര്യക്ഷമതയെക്കുറിച്ചും ആശുപത്രി പ്രവര്‍ത്തനങ്ങളെക്കുറിച്ചും നേരിട്ട് മനസിലാക്കി.
തുടര്‍ന്ന് ആശുപത്രിയിലെ ഡ്യൂട്ടി ചാര്‍ട്ട് പരിശോധിച്ച് സീനിയര്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ ഡ്യൂട്ടിസമയം പാലിക്കുന്നുണ്ടെന്നു ഉറപ്പുവരുത്താന്‍ കോളേജ് പ്രിന്‍സിപ്പാളിനു നിര്‍ദ്ദേശം നല്കി.
