തിരുവല്ല ബൈപാസിൽ മന്ത്രി ജെ ചിഞ്ചുറാണിയുടെ കാർ അപകടത്തിൽപ്പെട്ടു. ആർക്കും പരുക്കില്ല. രാവിലെ ഏഴരയോടെ ബൈപാസിൽ ചിലങ്ക ജംക്ഷന് സമീപമായിരുന്നു അപകടം. സ്വകാര്യ ബസിൽ ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോൾ സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് ഇടുക്കിയിലേക്കുള്ള യാത്രയിലായിരുന്നു മന്ത്രി.
