കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ കോപ്ലക്സിന്റെ നിർമ്മാണം സംബന്ധിച്ച് ചെന്നൈ ഐഐടി സ്ട്രക്ചറൽ എൻജിനിയറിങ് വിഭാഗം മേധാവി പ്രൊഫ. അളകസുന്ദര മൂർത്തി സമർപ്പിച്ച് റിപ്പോർട്ട് പരിശോധിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ അഞ്ചംഗ വിദഗ്ധ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.
