കൊട്ടാരക്കര: സാമ്പത്തിക തർക്കവും, മുൻവൈരാഗ്യവും കാരണം ഓടിച്ച് വന്നിരുന്ന ആംബുലസിന്റെ എൻഞ്ചിൻ നമ്പരും ചേയ്സ് നമ്പരും വ്യാജമാണെന്ന വിവരം വിളക്കുടി വില്ലേജിൽ ആവണീശ്വരം മുറിയിൽ ചക്ക്പാറ എന്ന സ്ഥലത്ത് പ്ലാക്കീഴിൽ ചരുവിള പുത്തൻ വീട്ടിൽ ഓമനകുട്ടൻ മകൻ 26വയസുള്ള വിഷ്ണു(26) പുറത്ത് പറയും എന്ന കാരണത്താൽ വിഷ്ണുവിനേയും ടിയാന്റെ അനുജൻ വിനീത് എന്ന് വിളിക്കുന്ന ശിവനേയും അനുരഞ്ജനത്തിനായി കൊട്ടാരക്കര വിജയാസ് ഹോസ്പിറ്റൽ ജംഗ്ഷനിലേക്ക് വിളിച്ച് വരുത്തി ഇവരോടൊപ്പം വന്ന ടിയാന്മാരുടെ സുഹൃത്ത് രാഹുലിനേയും ഒന്നാം പ്രതി വിളക്കുടി പഞ്ചായത്തിൽ കുന്നിക്കോട് സോഫിയ മൻസിലിൽ ഹബീബ് കുട്ടി മകൻ മുഹമ്മദ് സിദ്ദീഖും സംഘവും മാരക ആയുധങ്ങളുമായി സംഘടിച്ച് പതിയിരുന്ന് വിഷ്ണു, ശിവൻ, രാഹുൽ എന്നിവർ കൊട്ടാരക്കര വിജയാസ് ഹോസ്പിറ്റൽ ജംഗ്ഷനിലെത്തിയപ്പോൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെട്ടി പരിക്കേൽച്ച് രാഹുൽ എന്നയാൾ കൊലചെയ്യപെട്ട കേസിൽ മൂന്നു പ്രതികൾ കൂടെ അറസ്റ്റിലായി.
കുന്നിക്കോട് വിളക്കുടി ജയ ഭവനത്തിൽ മണിക്കുട്ടൻ@ സെൻകുമാർ(31), കൊട്ടാരക്കര പള്ളിക്കൽ, ആലഞ്ചേരി, ഫർഹാന മനസ്സിൽ ഷമീർ@ മസ്താൻ ഷമീർ(35), കൊട്ടാരക്കര പള്ളിക്കൽ, ഷിഫാ മൻസിൽ ചെമ്പൻ പൊയ്ക ഷിജു@ സത്യൻ(35) എന്നിവരെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തതു.
ഒന്നാം പ്രതി വിളക്കുടി പഞ്ചായത്തിൽ കുന്നിക്കോട് സോഫിയ മൻസിലിൽ മുഹമ്മദ് സിദ്ദീഖ് കൊട്ടാരക്കരയിൽ ആംബുലൻസ് ഡ്രൈവറും ആംബുലൻസ് യൂണിയൻ നേതാവും ആണ്. കുന്നിക്കോട് ആംബുലൻസ് ഡ്രൈവറായ ആവലാതിക്കാരനും സുഹൃത്തുക്കൾ ആയിരുന്നപ്പോൾ നടത്തിയ സാമ്പത്തിക ഇടപാടുകളിലെ തർക്കം കാരണം ഒന്നാം പ്രതിയെ വെട്ടേറ്റ വിഷ്ണുവും കൂട്ടരും മുൻപ് കുന്നിക്കോട് വച്ച് മർദ്ദിച്ചു അവശനാക്കിയയതിലെ വിരോധവും, തന്റെ ആംബുലസിന്റെ എൻഞ്ചിൻ നമ്പരും ചേയ്സ് നമ്പരും വ്യാജമാണെന്ന വിവരം പുറത്ത് പറയും എന്ന ഭയവുമാണ് ഇവരെ വകവരുത്തുന്നതിനായി വിളിച്ച് വരുത്തി സംഘം ചേർന്ന് ആക്രമിച്ചത്. വെട്ടേറ്റ് ഗുരുതരമായി പരുക്ക് പറ്റിയ വിഷ്ണു, സഹോദരൻ ശിവൻ എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്. മരണപ്പെട്ട രാഹുൽ ഇവരുടെ സുഹൃത്ത് ആണ് കൊല്ലം മെഡിസിറ്റി ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ഒന്നാം പ്രതി സിദ്ദീഖ് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. ഈ കേസിൽ ഇനിയും പ്രതികൾ അറസ്റ്റിൽ ആകാനുണ്ട്.