പത്തനാപുരം – പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണി ആക്കിയ മേലില വില്ലേജിൽ മേലില നരിക്കുഴി ഭാഗത്തു സിനോജ് മൻസിലിൽ നിന്നും മൈലം വില്ലേജിൽ ഇഞ്ചക്കാട് എന്ന സ്ഥലത്തു ഷിബു വക അറപ്പുര വീട്ടിൽ വാടകയ്ക്ക് താമസം നൗഷാദ് മകൻ നഹാസ് (21 ) എന്നയാളെ പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന നഹാസ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു പീഡിപ്പിച്ചു ഗർഭിണി ആക്കുകയായിരുന്നു.
