കൊട്ടാരക്കര : ട്രാക്കിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര ഗേൾസ് ഹൈസ്കൂളിൽ നടന്ന അഡ്വഞ്ചർ ട്രെയിനിങ് കൊട്ടാരക്കര എ സി പി ആർ. സുരേഷ് ഉദ്ഘടനം നിർവഹിച്ചു. ട്രാക്ക് പ്രസിഡന്റും ജോയിന്റ് ആർ. ടി ഓ യുമായ ആർ. ശരത്ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് അഡ്വൈസറും റിട്ടയേഡ് ആർ. ടി ഓ യുമായ ആർ. തുളസിധാരൻപിള്ള, മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർമാരായ ദിലീപ്കുമാർ, അഭിലാഷ്, സബ്ഇൻസ്പെക്ടർ ഗംഗദത്തൻ,ട്രാക്ക് ജോയിന്റ് സെക്രട്ടറി ഷിബുപാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന പരിശീലനത്തിന് ഹർഷകുമാർശർമ, അൻഷിദ് എന്നിവർ നേതൃത്വo നൽകി


