പത്തനംതിട്ട: ജില്ലയില്‍ സംസ്ഥാന-ജില്ലാതലത്തിലുള്ള ഔദ്യോഗിക പരിപാടികള്‍ നടക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ചുമതലയില്‍ വിപുലമായ ഫോട്ടോ കവറേജ് നല്‍കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നു.
ഡിജിറ്റല്‍ എസ്.എല്‍.ആര്./മിറര്‍ലെസ് കാമറകള്‍ ഉപയോഗിച്ച് ഹൈ റസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരായിരിക്കണം അപേക്ഷകരായ ഫോട്ടോഗ്രാഫര്‍മാര്‍. വൈഫൈ സംവിധാനമുള്ള കാമറകള്‍ കൈവശമുള്ളവര്‍ക്ക് മുന്‍ഗണന. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെട്ടായിരിക്കും കരാര്‍ ഫോട്ടോഗ്രാഫര്‍മാരുടെ പ്രവര്‍ത്തനം.
