വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ പി.ഡബ്ല്യൂ.ഡി, ഇറിഗേഷന്‍ വകുപ്പിന് കീഴിലുള്ള പാലങ്ങളുടെ സുരക്ഷിതത്വം പരിശോധിക്കുന്നതിനായി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കോമളം പാലത്തിന്റെ സുരക്ഷിതത്വം അടിയന്തരമായി പരിശോധിക്കുന്നമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ അപ്രോച്ച് റോഡ് തകര്‍ന്നുപോയ തിരുവല്ല പുറമറ്റം കോമളം പാലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
