ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവ കാലത്ത് ശബരിമലയിലും സമീപ പ്രദേശങ്ങളിലും മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ താത്ക്കാലിക റേഞ്ച് ഓഫീസുകള്‍ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ അറിയിച്ചു. പ്രസ്തുത റേഞ്ച് ഓഫീസ് പരിധികള്‍ മദ്യ നിരോധന മേഖലയായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
