വെളളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട കുരുമ്പന്‍മൂഴി മേഖലയിലെ പ്രദേശവാസികള്‍ക്ക് ഇക്കരെ വെച്ചൂച്ചിറ മേഖലയിലേക്ക് പ്രവേശിക്കാന്‍ ആശ്രയമായ കുരുമ്പന്‍മൂഴി കോസ് വേയില്‍ അടിഞ്ഞുകൂടിയ മണല്‍ ഫയര്‍ ഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നീക്കം ചെയ്തു. വെള്ളപ്പൊക്കത്തില്‍ കോസ് വേയില്‍ രണ്ടര മീറ്ററോളം മണല്‍ അടിഞ്ഞ് കാല്‍നടയ്ക്ക് പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.
